Friday, December 12, 2008

ഗോട്ഫാതെര്‍

ഗോട്ഫാതെര്‍ സിനിമയുടെ കാസറ്റ് കിട്ടിയപ്പോ അവന് വല്യ സന്തോഷം ആയി; മലയാളത്തിലെ എക്കാലത്തെയും വല്യ ഹിറ്റ് സിനിമകളില്‍ ഒന്നല്ലേ, ഇന്നു എന്തായാലും അടിപൊളി എന്ന് കരുതി. കാസറ്റ് കട നടത്തുന്ന ചാണ്ടി ചേട്ടന് അവന്‍ ആയിരം നന്ദി പറഞ്ഞു. മുകേഷിന്റെയും ജഗദീഷിന്റെയും സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് ഇന്നു കാണാമല്ലോ. അവന്‍ സമയം കളയാതെ കാസറ്റ് പ്ലേ ചെയ്തു, വീട്ടുകാരെ എല്ലാരേയും വിളിച്ചു-"ഓടി വാ, സമയം കളയാതെ". തുടങ്ങിയപ്പോഴല്ലേ രസം; അവനും വീട്ടുകാരും ഞെട്ടി പോയി. ഇതെന്നാ ഈ സിനിമയില്‍ മൊത്തം സായിപ്പന്മാരാണോ അഭിനയിച്ചിരിക്കുന്നത്? മുകേഷിനെയും ജഗദീഷിനെയും ഒന്നും കാണാനില്ല!!! അവന്‍ കാസറ്റ് തിരിച്ചും മറിച്ചും നോക്കി, അപ്പോഴല്ലേ കാര്യം പിടി കിട്ടിയത് :( ചാണ്ടി ചേട്ടന്‍ തന്നത് ഇംഗ്ലീഷ് ഗോട്ഫാതെര്‍ ആണ്, മര്‍ലോണ്‍ ബ്രാണ്ടോ അഭിനയിച്ച പടം. മറ്റൊന്നും ആലോചിക്കാതെ അവന്‍ ചാണ്ടി ചേട്ടനെ ചീത്ത വിളിക്കാന്‍ കടയിലേക്ക് ഓടി, ആദ്യം പറഞ്ഞ ആയിരം നന്ദിയും തിരിച്ചെടുത്തു...:)

No comments: