Friday, December 12, 2008
ഗോട്ഫാതെര്‍
ഗോട്ഫാതെര്‍ സിനിമയുടെ കാസറ്റ് കിട്ടിയപ്പോ അവന് വല്യ സന്തോഷം ആയി; മലയാളത്തിലെ എക്കാലത്തെയും വല്യ ഹിറ്റ് സിനിമകളില്‍ ഒന്നല്ലേ, ഇന്നു എന്തായാലും അടിപൊളി എന്ന് കരുതി. കാസറ്റ് കട നടത്തുന്ന ചാണ്ടി ചേട്ടന് അവന്‍ ആയിരം നന്ദി പറഞ്ഞു. മുകേഷിന്റെയും ജഗദീഷിന്റെയും സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് ഇന്നു കാണാമല്ലോ. അവന്‍ സമയം കളയാതെ കാസറ്റ് പ്ലേ ചെയ്തു, വീട്ടുകാരെ എല്ലാരേയും വിളിച്ചു-"ഓടി വാ, സമയം കളയാതെ". തുടങ്ങിയപ്പോഴല്ലേ രസം; അവനും വീട്ടുകാരും ഞെട്ടി പോയി. ഇതെന്നാ ഈ സിനിമയില്‍ മൊത്തം സായിപ്പന്മാരാണോ അഭിനയിച്ചിരിക്കുന്നത്? മുകേഷിനെയും ജഗദീഷിനെയും ഒന്നും കാണാനില്ല!!! അവന്‍ കാസറ്റ് തിരിച്ചും മറിച്ചും നോക്കി, അപ്പോഴല്ലേ കാര്യം പിടി കിട്ടിയത് :( ചാണ്ടി ചേട്ടന്‍ തന്നത് ഇംഗ്ലീഷ് ഗോട്ഫാതെര്‍ ആണ്, മര്‍ലോണ്‍ ബ്രാണ്ടോ അഭിനയിച്ച പടം. മറ്റൊന്നും ആലോചിക്കാതെ അവന്‍ ചാണ്ടി ചേട്ടനെ ചീത്ത വിളിക്കാന്‍ കടയിലേക്ക് ഓടി, ആദ്യം പറഞ്ഞ ആയിരം നന്ദിയും തിരിച്ചെടുത്തു...:)
Thursday, December 11, 2008
ലയനം
അമ്മ അവളോട് നാരങ്ങ വെള്ളം ഉണ്ടാകാന്‍ പറഞ്ഞു, വീട്ടില്‍ വന്ന വിരുന്നുകാര്‍ക്ക് കൊടുക്കാന്‍. അവള്‍ നേരെ അടുക്കളയില്‍ പോയി നാരങ്ങ എടുത്തു പിഴിഞ്ഞ്, അതില്‍ പന്ചസാര ചേര്ത്തു വെള്ളത്തില്‍ ഒഴിച്ച് കലക്കി. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനു മുന്പ് ഒന്നു രുചി നോക്കെണമല്ലോ; അവള്‍ രുചിച്ചു നോക്കി. അയ്യോ!!! ശരി ആയിട്ടില്ല. അവള്‍ അമ്മയെ വിളിച്ചു, അമ്മയ്ക്കും ഇഷ്ടപെട്ടില്ല. അമ്മ അവളോട് പറഞ്ഞു- "മോളെ നാരങ്ങ നീരും, പന്ച്ചസാരയും, വെള്ളം കൂട്ടി നന്നായി കലക്കണം. നീരും പന്ച്ചസാരയും വെള്ളത്തില്‍ നന്നായി ലയിചാലെ നാരങ്ങ വെള്ളത്തിന് രുചി കിട്ടൂ".
അവളുടെ രാവുകള്‍
അവളുടെ രാവുകള്‍ എന്നും ഭയം നിറഞ്ഞതായിരുന്നു. രാത്രി വീട്ടില്‍ ഒറ്റയ്ക്ക് ആകുമ്പോള്‍ അവള്‍ ആലോചിക്കും- "ഗോപിയേട്ടന്‍ അടുത്ത് ഉണ്ടായിരുന്നെന്കില്‍". പാവം ഗോപിയേട്ടന്‍ തനിക്ക് വേണ്ടി, കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുകയാണ്, അങ്ങ് അമേരിക്കയില്‍. താന്‍ ഇത്ര സ്വാര്തത കാണിക്കാന്‍ പാടില്ല എന്ന് അപ്പോള്‍ അവള്ക്ക് തോന്നി. ഏട്ടന്‍ അടുത്ത മാസം അവധിക്കു വരുമല്ലോ എന്ന് സമാധാനിച്ചു അവള്‍ കമ്പിളി പുതപ്പു തല വഴി പുതച്ചു സുഖമായി കിടന്നു ഉറങ്ങി.
കിന്നാര തുമ്പികള്‍
ഓണത്തുംബികളോട് കിന്നാരം പറയാന്‍ അവനും അവള്‍ക്കും വല്യ ഇഷ്ടം ആയിരുന്നു. പറന്നു നടക്കുന്ന തുമ്പികളെ പിടിച്ചു കയ്യില്‍ വച്ചു താലോലിക്കാന്‍ അവര്‍ എപ്പോഴും സമയം കണ്ടെത്തിയിരുന്നു, അത് അവര്ക്കു ഒരു കുസൃതിയും നല്ല നേരം പോക്കും ആയിരുന്നു. നിര്‍ഭാഗ്യം എന്നലാതെ എന്നാ പറയാനാ, ഈ തവണ ഓണത്തിന് ഭയങ്കര മഴ ആയിരുന്നു. എല്ലാ ദിവസവും മഴ, അത് കാരണം ഒരു തുമ്പി പോലും പുറത്തു ഇറങ്ങിയില്ല. രണ്ടു പേര്‍ക്കും ഭയങ്കര നിരാശയും ദുഖവും വന്നു. എങ്കിലും അവര്‍ പ്രാര്‍തിച്ചു- "ദൈവമേ അടുത്ത ഓണത്തിനെന്കിലും ഇങ്ങനെ മഴ ഉണ്ടാവല്ലേ".
Subscribe to:
Comments (Atom)